2022 നൊബേൽ ജേതാക്കൾ

വിവിധ മേഖലകളിൽ മനുഷ്യരാശിക്കു നൽകുന്ന സംഭാവനകൾ പരിഗണിച്ചു നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് നൊബേൽ സമ്മാനം. 1901ലാണ് നൊബേൽ പുരസ്കാരവിതരണം ആരംഭിച്ചത്.  6 വിഭാഗങ്ങളിലായാണ് എല്ലാ വർഷവും നൊബേൽ പുരസ്കാരം നൽകുന്നത്.

2022ലെ നൊബേൽ ജേതാക്കളും അവരുടെ സംഭാവനകളും പരിശോധിക്കാം.

  1. വൈദ്യശാസ്ത്രം (Physiology and Medicine)

ജേതാവ് – പ്രഫസർ സ്വാന്റെ പേബു. (സ്വീഡിഷ് ശാസ്ത്രജ്ഞൻ)

null

Prof. Svante Pääbo

നേട്ടം – മനുഷ്യവംശത്തിന്റെ പരിണാമം, വംശനാശം വന്ന ആദിമ നരവിഭാഗങ്ങളുടെ ജനിതക വിവരശേഖരണം എന്നിവയിൽ നൽകിയ സംഭാവനകൾ.

2. രസതന്ത്രം (Chemistry)

ജേതാക്കൾ – കാരലിൻ ബെർട്ടോസി (യുഎസ്), ബാരി ഷാർപ്ലസ് (യുഎസ്), മോർട്ടൻ മെൽഡൻ  (ഡെൻമാർക്ക്)

Three scientists win 2022 Nobel Prize in Chemistry

Carolyn R. Bertozzi, Morten P. Meldal, Karl Barry Sharpless

നേട്ടം – ക്ലിക് കെമിസ്ട്രിയിൽ നൽകിയ സംഭാവകൾക്ക്. ബാരി ഷാർപ്ലസിന് രണ്ടാം തവണയാണ് നൊബേൽ ലഭിക്കുന്നത്. ഇതിനു മുൻപ് 2001ലും അദ്ദേഹം പുരസ്കാരം നേടിയിരുന്നു.

3. ഭൌതികശാസ്ത്രം (Physics)

ജേതാക്കൾ- അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ ക്ലോസർ (യുഎസ്), ആന്ൻൺ സെലിഞ്ജർ (ഓസ്ട്രിയ)

2022 Physics Nobel Laureates. The Nobel Prize in Physics is perhaps… | by Sunny Labh | Oct, 2022 | Medium

Alain Aspect, John Clauser, Anton Zeilinger

നേട്ടം – ക്വാണ്ടം കംപ്യൂട്ടിങ് രംഗത്തെ ക്വാണ്ടം എന്റാംഗിൾമെന്റ് എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിച്ചതിന്.

4. സാഹിത്യം (Literature)

ജേതാവ് – ആനി എർനോയ് (ഫ്രാൻസ്)

Annie Ernaux

നേട്ടം – ഗർഭഛിദ്രാവകാശം പോലുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള രചനകൾക്ക്)

5. സമാധാനം (Peace)

ജേതാക്കൾ – എൽസ് ബിയാലിയാറ്റ്സ്കി (ബേലാറസ്), മനുഷ്യാവകാശ സംഘടനകളായ റഷ്യയിലെ ‘മെമ്മോറിയൽ’, യുക്രെയിനിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’.

https://upload.wikimedia.org/wikipedia/commons/thumb/9/9b/Alaksandr_Bialacki.jpg/1200px-Alaksandr_Bialacki.jpg

Ales Bialiatski

നേട്ടം – ബെലാറസിലെ ജനാധിപത്യപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ് ബിയാലിയാറ്റ്സ്കി. നിലവിൽ തടവിൽ കഴിയുകയാണ്. മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളാണ് മെമ്മോറിയലും സിവിൽ ലിബർട്ടീസും.

6. സാമ്പത്തികശാസ്ത്രം (Economics)

ജേതാക്കൾ – ബെൻ എസ്.ബെർണാൻകി, ഡഗ്ലസ് ഡബ്ല്യു.ഡയമണ്ട്, ഫിലിപ് എച്ച്.ഡിബ്വിഗ് (യുഎസ്)

The Nobel Prize in Economics to Ben S. Bernanke, Douglas W. Diamond and Philip H. Dybvig

Ben S.Bernanke, Douglas W.Diamond, Philip H.Dybvig

നേട്ടം – ബാങ്കിങ് നയത്തിലൂടെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതെങ്ങനെ എന്ന പഠനവും 2008ലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് യുഎസിനെ കരകയറ്റിയ പ്രായോഗികതയും. യുഎസ് ഫെഡറൽ റിസർവ് ബാഘ്ക് മുൻ ഗവർണറാണ് ബെർണാൻകി.